Kerala
പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നു. തിങ്കളാഴ്ച 108 ആംബുലന്‍സില്‍ മാത്രം 21 പേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എട്ടുപേരെ പാമ്പുകടിയേറ്റെന്ന സംശയത്തിലും ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട് അഞ്ച് പേരെയും തിരുവനന്തപുരം മൂന്ന് പേരെയും ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ രണ്ട് പേരെ വീതവും
പാലക്കാടും വയനാടും കോട്ടയത്തുമായി ഓരോരുത്തരെയുമാണ് പാമ്പ് കടിയേറ്റ നിലയില്‍ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.