Kerala
തിരുവനന്തപുരത്ത് 18കാരിയെ പാമ്പ് കടിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു. പോത്തന്‍കോട് വേങ്ങോട് സ്വദേശിനി ദുര്‍ഗ്ഗ(18)യ്ക്കാണ് കടിയേറ്റത്. അമ്മൂമ്മയുടെ വീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ കൊണ്ടുപോയതിന് ശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നാണ് വിവരം.