Kerala

സ്‌നേഹഗിരി മിഷനറി സിസ്റ്റേഴ്‌സിന്റെ (SMS) ആഭിമുഖ്യത്തിൽ സ്‌നേഹഗിരി സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംഗമമായ ‘കാരുണ്യ പൈതൃകം 2K26’ ഇന്ന് (ഒക്ടോബർ 8, വ്യാഴം) ചെത്തിമറ്റം ദൈവദാൻ സെന്ററിൽ വെച്ച് നടക്കും

Posted on

പാലാ: സ്‌നേഹഗിരി മിഷനറി സിസ്റ്റേഴ്‌സിന്റെ (SMS) ആഭിമുഖ്യത്തിൽ സ്‌നേഹഗിരി സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംഗമമായ ‘കാരുണ്യ പൈതൃകം 2K26’ ഇന്ന് (ഒക്ടോബർ 8, വ്യാഴം) ചെത്തിമറ്റം ദൈവദാൻ സെന്ററിൽ വെച്ച് നടക്കും.

രാവിലെ 10 മണിക്ക് സ്ഥാപകന്റെ മുറി സന്ദർശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. 10.30-ന് പ്രാർത്ഥനാ ശുശ്രൂഷയും 11 മണിക്ക് പൊതുസമ്മേളനവും നടക്കും.

പാലാ രൂപതാ വികാരി ജനറൽ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. മദർ ജനറൽ റവ. ഡോ. സിസ്റ്റർ ദിവ്യ SMS അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി മായ രാഹുൽ മുഖ്യപ്രഭാഷണം നടത്തും.

പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ ലിനി SMS സ്വാഗതവും വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ സാൽവിൻ SMS നന്ദിയും പറയും. ളാലം ഓൾഡ് സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. ജോസഫ് തടത്തിൽ, പാലാ രൂപതാ കെയർ ഹോംസ് ഡയറക്ടർ റവ. ഫാ. ജോർജ് NCP, ജനറൽ കൗൺസിലർ സിസ്റ്റർ റാണി ടോം SMS, ഒസ്സാനം സൊസൈറ്റി അംഗം ബിനോയ് ജോസഫ് വലിയമുട്ടങ്കൽ, വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

തുടർന്ന് സ്‌നേഹഗിരിയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ മക്കൾ അവതരിപ്പിക്കുന്ന നാടൻപാട്ട്, ആക്ഷൻ സോങ്, സംഘനൃത്തം, ലളിതഗാനം ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version