India
രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കാത്തത് 2024ൽ എതിരാളിയായി മത്സരിക്കാത്തതിനാൽ: നിലപാട് വ്യക്തമാക്കി സ്മൃതി ഇറാനി
ന്യൂഡൽഹി: 2024ൽ അമേഠിയിൽ മത്സരിക്കാതിരുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാത്മക സമീപനം മയപ്പെടുത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
‘2024 ൽ ഗാന്ധി കുടുംബം എന്നോട് പോരാടാൻ വിസമ്മതിച്ചു’വെന്നായിരുന്നു എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാത്മക സമീപനത്തിൽ മാറ്റം വരുത്തിയതെന്ന ചോദ്യത്തിനുള്ള സ്മൃതി ഇറാനിയുടെ നേരിട്ടുള്ള മറുപടി.
‘അവർ യുദ്ധക്കളത്തിലേക്ക് പോലും കാലെടുത്തുവയ്ക്കുന്നില്ലെങ്കിൽ, ഞാൻ എന്താണ് പറയേണ്ടത്? എനിക്ക് അവരെ പിന്തുടരാൻ കഴിയില്ല’ എന്നും സ്മൃതി ഇറാനി വ്യക്തമാക്കി.