Kerala

ഹിജാബ് വിഷയം മാനേജ്‌മെന്റ് രാഷ്ട്രീയവത്കരിക്കുന്നു, വർഗീയവിഭജനശ്രമം ആർക്കുവേണ്ടിയായാലും അംഗീകരിക്കില്ല:മന്ത്രി

Posted on

തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ഇന്നലെ നിലപാട് വ്യക്തമാക്കിയപ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിനെ വളരെ മോശമായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പരാതി ലഭിച്ചപ്പോള്‍ സ്വാഭാവികമായ അന്വേഷണം നടത്തി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സാധാരണ നടപടിക്രമമാണ്. വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പിന്നീട് കണ്ടത്. പ്രശ്‌നത്തിന് പരിഹാരമല്ല, സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ലക്ഷ്യം. ഇത്

ഒറ്റപ്പെട്ട സംഭവമല്ല. അഭിഭാഷകയോട് കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ചോദിക്കുന്ന വീഡിയോ ദൃശ്യം കണ്ടതാണ്.

ആര്‍ക്കുവേണ്ടി വര്‍ഗീയ വിഭജനം സൃഷ്ടിക്കാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ അംഗീകരിക്കില്ല’, വി ശിവന്‍കുട്ടി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version