Kerala
പരിശോധിച്ചാൽ എന്താണ് കുഴപ്പം, രാധാകൃഷ്ണൻ എംപിയുടെ കാറും പരിശോധിച്ചിട്ടുണ്ട്’; പെട്ടി പരിശോധനയിൽ ശിവൻകുട്ടി
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ എംപിയുടെയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെയും വാഹനത്തില്‍ നടത്തിയ പെട്ടി പരിശോധന രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരഞ്ഞെടുപ്പ് സമയത്ത് പരിശോധന നടത്താറുണ്ടെന്നും കാറില്‍ വരുന്നത് ആരൊക്കെ എന്നതൊന്നും അറിയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പൊലീസിനോട് കയര്‍ത്തു കയറുകയാണ് ഇരുവരും. അഹങ്കാരത്തിന്റെയും, ധിക്കാരത്തിന്റെയും സ്വരമാണത്. സ്ഥാനമുണ്ടെങ്കില്‍ എന്തുമാകാമെന്ന ചിന്ത. പരാജയം ഉണ്ടാകുമെന്ന് മനസ്സിലായതോടെ പുതിയ പ്രശ്‌നങ്ങളിലേക്ക് തിരിച്ചു വിടുകയാണ്’ വി ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ മുന്‍ മന്ത്രി രാധാകൃഷ്ണന്‍ എം പി യുടെ കാറും പരിശോധിച്ചിട്ടുണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.