India
സ്ത്രീകളുടെ വസ്ത്രധാരണം; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ശിവാജി
ഹൈദ്രാബാദ്: സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തെലുങ്ക് നടന്‍ ശിവാജി സോന്തിനേനി .നടന്‍ ശനിയാഴ്ച തെലങ്കാന സംസ്ഥാന വനിതാ കമ്മീഷനുമുന്നില്‍ ഹാജറായി. കമ്മീഷന്‍ അധ്യക്ഷ നെരല്ല ശാരദയുടെ നേതൃത്വത്തില്‍ നാല് മണിക്കൂറിലധികം നീണ്ട വിചാരണക്ക് ശേഷം താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് നീരുപാധികം ക്ഷമ ചോദിക്കുന്നതായും നടന്‍ അറിയിച്ചു.
‘ദണ്ടോറ’ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെ, നടത്തിയ നടന്റെ പ്രസ്താവനയാണ് വിവാദമായത്. ‘ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കില്‍ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കുന്നതിലല്ല.”- എന്നായിരുന്നു നടന്റെ പരാമര്‍ശം .