Kerala
സര്‍ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് കളക്ടര്‍ ഓര്‍ക്കണം: പ്രകോപന പ്രസംഗവുമായി സി വി വർഗീസ്
ഇടുക്കി: ജില്ലാ കളക്ടര്‍ക്കെതിരെ പ്രകോപനവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സര്‍ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് ജില്ലാ കളക്ടര്‍ മനസിലാക്കുന്നത് നല്ലതായിരിക്കുമെന്ന് സി വി വര്‍ഗീസ് പറഞ്ഞു.
എക്കാലവും തങ്ങള്‍ സര്‍വ്വാധിപതിയായിരിക്കുമെന്ന് ധരിക്കുന്ന ധിക്കാരികളായ ഉദ്യോഗസ്ഥര്‍ക്ക് ചരിത്രം മാപ്പുകൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി പീരുമേട്ടില്‍ കയ്യേറ്റമൊഴിപ്പിക്കുന്നതിനെതിരെ നടന്ന പരിപാടിയിലാണ് ജില്ലാ സെക്രട്ടറിയുടെ പ്രകോപന പ്രസംഗം.