Kerala
ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല; എഡിറ്റോറിയൽ എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍; ഷോണ്‍ ജോര്‍ജ്
കത്തോലിക്കാസഭാ മുഖപത്രമായ ദീപികയ്‌ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ഷോണ്‍ ജോര്‍ജ്. ക്രൈസ്തവ മുഖപത്രമായി ദീപികയെ അംഗീകരിക്കില്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസക്കാലമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തേയും ദീപികയേയും താന്‍ രണ്ടായിട്ടല്ല കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടും ഒരുപോലെയാണെന്നും ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാലെന്നാണ് പരിഹാസം. ഒന്നുകില്‍ പത്രത്തിന്റെ മാനേജ്‌മെന്റ് മാറണം. നിലവില്‍ മാനേജ്‌മെന്റില്‍ പ്രൈവറ്റ് വ്യക്തികളുണ്ട്. അവരുടെ സ്ഥാപിത താല്‍പര്യങ്ങളും അവരുടെ രാഷ്ട്രീയവും ഇംപ്ലിമെന്റ് ചെയ്യുന്നുണ്ട്.
അവിടുത്തെ മുഖപ്രസംഗം എഴുതി കൊടുക്കുന്നത് കെ സി വേണുഗോപാലാണ്. അതിനൊന്നും മറുപടി പറയേണ്ട കാര്യം ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റിന് ഇല്ല – അദ്ദേഹം പറഞ്ഞു.