Kerala
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം: ബിജെപി
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം: ബിജെപികേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ആരോപണങ്ങളിൽ നിയമാനുസൃതമായ അന്വേഷണം ഉറപ്പാക്കുകയും കാലതാമസമില്ലാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുകയും വേണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നതിനാൽ, അതിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണം.
സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തേണ്ട സാഹചര്യത്തിൽ, പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കുന്ന വ്യക്തിക്കെതിരെ തന്നെ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കുന്നത് ഗൗരവമായ ധാർമിക പ്രശ്നമാണ്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഉറപ്പാക്കാൻ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം.
നിയമത്തിന് മുന്നിൽ ആരും അതീതരല്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാനും സുതാര്യമായ അന്വേഷണം ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
അഡ്വ. ഷോൺ ജോർജ്
സംസ്ഥാന ഉപാധ്യക്ഷൻ
ബിജെപി കേരളം