Kerala

പ്രണയം നടിച്ച് 65 ലക്ഷം തട്ടി; നടൻ ഷിയാസ് കരീമിനെതിരെ പ്രവാസി യുവതി

Posted on

കൊല്ലി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.

പാലാരിവട്ടം പൊലീസിന് അഭിഭാഷകന്‍ മുഖേന യുവതി പരാതി നല്‍കി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പരാതിയില്‍ പറയുന്നു.

പ്രണയം നടിച്ച് വഞ്ചിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വന്‍ തുക നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. നഗ്നദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക് നല്‍കുമെന്നായിരുന്നു ഭീഷണി. ഇത് മാനസികമായി തളര്‍ത്തിയെന്നും യുവതി പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍, വോയിസ് റെക്കോര്‍ഡുകള്‍ അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version