Kerala
കപ്പലില്‍ അത്യന്തം അപകടകരമായ 157 രാസവസ്തുക്ക
കോഴിക്കോട്: കേരളതീരത്ത് അപകടത്തില്‍പ്പെട്ട കപ്പലില്‍ അത്യന്തം അപകടകരമായ 157 രാസവസ്തുക്കള്‍.
സര്‍ക്കാര്‍ പുറത്തുവിട്ട മാനിഫെസ്റ്റോയിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. വെള്ളവുമായി ചേര്‍ന്നാല്‍ തീപിടിക്കുന്ന രാസവസ്തുക്കളും ഇക്കൂട്ടത്തിലുണ്ട്.
തീപിടിക്കാന്‍ സാധ്യതയേറെയുള്ള രസിന്‍ സൊലൂഷന്‍, ബെന്‍സോഫെന്‍ വണ്‍, നൈട്രോസെല്ലുലോസ് വിത്ത് ആല്‍ക്കഹോള്‍, സിങ്ക് ഓക്‌സൈഡ്, പോളിമെറിക് ബീഡ്‌സ്, മെത്തോക്‌സി-2 പ്രൊപ്പനോള്‍, ഡയാസെറ്റോണ്‍ ആല്‍ക്കഹോള്‍ അടക്കം സര്‍ക്കാര്‍ പുറത്തുവിട്ട മാനിഫെസ്റ്റോയിലുണ്ട്.