Kerala
കൊല്ലം തീരത്ത് ഭാഗികമായി കത്തിയ ബാരല്‍ അടിഞ്ഞു; വാന്‍ഹായ് കപ്പലിലേതെന്ന് സംശയം
കൊല്ലം: കൊല്ലം ആലപ്പാട് തീരത്ത് ബാരല്‍ അടിഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് സായിക്കാട് ആവണി ജംഗ്ഷന് സമീപം തീരത്തടിഞ്ഞത്. അറബിക്കടലില്‍ തീപ്പിടച്ച വാന്‍ഹായ് 503 കപ്പലില്‍ നിന്നുള്ള ബാരലാകാമെന്നാണ് സംശയം.
പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കസ്റ്റംസിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ തുടര്‍നടപടികളിലേക്ക് കടക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒഴിഞ്ഞ ബാരല്‍ ആണെന്നാണ് പ്രാഥമിക നിഗമനം. കപ്പലില്‍ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു.