Kerala

വടകര മേപ്പയില്‍ എസ്ബി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Posted on

വടകരയില്‍ വിദ്യാര്‍ഥിക്ക് ഷിഗെല്ല. മേപ്പയില്‍ എസ്ബി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് ആണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സ്‌കൂളിലെ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധ ഏറ്റ് ഈ വിദ്യാര്‍ഥി ചികിത്സയില്‍ ആയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് വൈകുന്നേരത്തോടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 30ഓളം വിദ്യാര്‍ഥികളാണ് വടകര താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്.

ഇതില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച നാല് കുട്ടികളുടെ സാമ്പിളുകള്‍ കോഴിക്കോട്ടെ ഒരു ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലൊരു കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളുടെ പരിശോധന ഫലങ്ങള്‍ ഇനി പുറത്ത് വരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version