Kerala
മത്സരിക്കുകയാണെങ്കില്‍ ചവറയില്‍ തന്നെ; സൂചന നല്‍കി ഷിബു ബേബി ജോണ്‍
ചവറയില്‍ തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. മത്സരിക്കുകയാണെങ്കില്‍ ചവറയില്‍ തന്നെ മത്സരിക്കും. ആര്‍ എസ് പി മത്സരിക്കുന്ന സീറ്റുകള്‍ കൈമാറുന്നതില്‍ പാര്‍ട്ടിയ്ക്ക് ഉള്ളില്‍ ചര്‍ച്ച നടന്നെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ആ സീറ്റ് വീണ്ടെടുക്കുക എന്നത് ആര്‍എസ്പിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി ഞങ്ങള്‍ കാണുന്നു. അതിന് ആവശ്യമായ നടപടിക്രമങ്ങളും പ്രവര്‍ത്തനങ്ങളുമായി അവിടുത്തെ പാര്‍ട്ടി ഘടകങ്ങള്‍ മുന്നോട്ട് പോയിട്ടുണ്ട്. അത് ഇനിയുള്ള ദിവസങ്ങളില്‍ ഊര്‍ജിതപ്പെടുത്തി മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു.