Kerala
വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്ന് UDF തീരുമാനിക്കും: മന്ത്രി ഷിബു ബേബി ജോൺ
പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. വി എം സുധീരന് ആശയപരമായി പ്രശ്നം ഉന്നയിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി പറഞ്ഞു.
അതോടെ ആ വിഷയം തീര്‍ന്നു. വീണ്ടും അത് ആര്‍ക്കെങ്കിലും പറഞ്ഞുകൊണ്ടിരിക്കണം എങ്കില്‍ പറയാം. സര്‍ക്കാരിനെ സംബന്ധിച്ച് ആ പ്രശ്നം അവസാനിച്ചുവെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വകുപ്പ് മന്ത്രി എവിടെയും വിമര്‍ശനമുന്നയിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്ന് യുഡിഎഫ് തീരുമാനിക്കും. യുഡിഎഫ് തീരുമാനിച്ചാല്‍ വില്‍ക്കും. ആരോപണം ഭയന്ന് പിന്മാറില്ല.
വില്‍ക്കേണ്ട എന്നാണ് യുഡിഎഫില്‍ പൊതു അഭിപ്രായമെങ്കില്‍ വില്‍ക്കില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.