Kerala
ഷാനിമോള്‍ ഉസ്മാന്‍ സിപിഐഎമ്മിലേക്ക്?
ആലപ്പുഴ: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് പോകുന്നുവെന്ന പ്രചാരണങ്ങള്‍ തള്ളി മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍. ഷാനിമോള്‍ ഉസ്മാന്‍ പാര്‍ട്ടി വിടുമെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചാരണമാണ് ഇപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ തള്ളിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വിഷയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിടുന്നുവെന്നായിരുന്നു പ്രചാരണങ്ങള്‍.
മുന്‍ സിപിഐഎം എംഎല്‍എ ഐഷ പോറ്റി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയതിന് പിന്നാലെയായിരുന്നു പ്രചാരണങ്ങള്‍ വന്നത്. മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് ചേര്‍ന്നത് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെ കേന്ദ്രത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ വെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് ഐഷാ പോറ്റിയെ സ്വീകരിക്കുകയായിരുന്നു