Kerala

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം അറിയിച്ച് ഷമ മുഹമ്മദ്

Posted on

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം അറിയിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. പാർട്ടി പറഞ്ഞാൽ മത്സരിക്കും.അതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി തന്നെയാണ്. എല്ലാവരും ഒരു ലക്ഷ്യംവെച്ചാണ് രാഷ്ട്രീയത്തിൽ വരുന്നത്. ഈച്ചയെയും കൊതുകിനെയും കൊല്ലാൻ ആരും രാഷ്ട്രീയത്തിൽ വരില്ലല്ലോ എന്നും ഷമ. വർഷങ്ങളായി പാർട്ടിയിലുള്ളവരെ പരിഗണിക്കണമെന്നും ഷമയുടെ ആവശ്യം.

വർഷങ്ങളായി പാർട്ടിയിലുള്ളവരെയും പരിഗണിക്കേണ്ടതുണ്ട്. വിജയസാധ്യതയാണ് പാർട്ടി പ്രാധാന്യം നൽകുന്നത്. ഏതു പാർട്ടിയിൽ ആണെങ്കിലും സ്ത്രീകൾക്ക് പരിഗണന നൽകണം. എന്നാൽ കേരളം അതിൽ കുറച്ച് പിന്നിലാണെന്നും മത്സരിച്ചാലും ഇല്ലെങ്കിലും കണ്ണൂരിൽ താൻ സജീവമായി ഉണ്ടാകുമെന്നും ഷമ മുഹമ്മദ്  പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version