Kerala
പ്രശസ്ത സിനിമാ ക്യാമറാമാൻ ഷാജികുമാർ അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുലർച്ചെ 1.30-നായിരുന്നു അന്ത്യം
പ്രശസ്ത സിനിമാ ക്യാമറാമാൻ ഷാജികുമാർ അന്തരിച്ചു.എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുലർച്ചെ 1.30-നായിരുന്നു അന്ത്യം.
ദിലീപിൻ്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് മൂന്നു ദിവസംമുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചത്.
പെരുമ്പാവൂർ സ്വദേശിയായ ഷാജികുമാർ മലയാള സിനിമയിലെ ഏറ്റവും മൂല്യമേറിയ ഛായാഗ്രാഹകരിൽ ഒരാളായിരുന്നു. മലയാളത്തിലെ വൻകിട ഹിറ്റ് ചിത്രങ്ങൾക്കും ദൃശ്യമനോഹരമായ ആക്ഷൻ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ച് ശ്രദ്ധേയനായ അദ്ദേഹം, സാങ്കേതിക മികവു കൊണ്ടും വിഷ്വൽ ഭംഗി കൊണ്ടും ഇൻഡസ്ട്രിയിൽ തന്റേതായ തനിമ ഉറപ്പിച്ചു.
പ്രധാന സിനിമകൾ.’പുലിമുരുകൻ’, ‘തുടരും’, ‘നരൻ’, ‘ഒടിയൻ’, ‘പോക്കിരി രാജ’, ‘മല്ലൂസിങ്’, ‘രാമലീല’, ‘പത്തൊമ്പതാം നൂറ്റാണ്ട്’, ‘വെള്ളിനക്ഷത്രം’, ‘സൗണ്ട് തോമ’, ‘മധുരരാജ’, ‘ഇട്ടിമാണി: മേഡ് ഇൻ ചൈന’, ‘ബാബാ കല്യാണി’, ‘സീനിയേഴ്സ്’ തുടങ്ങിയ നിരവധി പ്രശസ്തവും സൂപ്പർഹിറ്റുമായ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് ഷാജികുമാറാണ്.
സുരേഷ് ഗോപി നായകനാകുന്ന, ചിത്രീകരണം പുരോഗമിക്കുന്ന ‘ഒറ്റക്കൊമ്പൻ’ , അതിമനോഹരം എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായി പ്രവർത്തിച്ചു വരികയായിരുന്നു .മാസ് ആക്ഷൻ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ. മോളിവുഡിന് പുറമേ, കോളിവുഡും പ്രവർത്തനമേഖലയായിരുന്നു. ഹിന്ദി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്നു. 2016ൽ റിലീസ് ചെയ്ത പുലിമുരുകൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു എന്നീ സംവിധായർക്കൊപ്പം കൂടുതലായി പ്രവർത്തിച്ചിട്ടുണ്ട്
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഭാര്യയുടെ വിയോഗത്തെ തുടർന്നുണ്ടായ കടുത്ത മാനസിക വിഷമം കാരണം അദ്ദേഹം സിനിമയിൽ നിന്ന് കുറച്ചുകാലം മാറിനിന്നിരുന്നു. പിന്നീട് സഹപ്രവർത്തകരുടെയും സിനിമാപ്രവർത്തകരുടെയും നിർബന്ധത്തിനും പിന്തുണയ്ക്കും ശേഷമാണ് അദ്ദേഹം ക്യാമറയ്ക്ക് പിന്നിലേക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്.