Kerala
ലൈംഗീക ആരോപണം; രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് ഷാഫി പറമ്പില്‍ എംപി
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് ഷാഫി പറമ്പില്‍ എംപി. കോടതി വിധിയോ എഫ്‌ഐആറോ ഒരു പരാതിയോ ലഭിക്കുന്നതിന് മുമ്പു തന്നെ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് രാഹുല്‍ രാജി അറിയിച്ചു.
ആരോപണങ്ങളെ കണക്കിലെടുത്തു രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിരിക്കുകയാണ്. പിന്നീടും കോണ്‍ഗ്രസ് എന്തു ചെയ്തു എന്ന ചോദ്യം എന്തടിസ്ഥാനത്തിലാണെന്നു ഷാഫി ചോദിച്ചു. താന്‍ ബിഹാറിലേയ്ക്ക് ഒളിച്ചോടി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്.
ആരെ പേടിച്ചാണ് ഒളിച്ചോടേണ്ടതെന്നും ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ആരും പരാതി തന്നിട്ടില്ലെന്നും ഷാഫി പറഞ്ഞു.