Kerala

എസ്എഫ്ഐ നേതാവ് നന്ദനെ കന്റോൺമെന്റ് എസ്‌ഐ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

Posted on

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നന്ദനെ കന്റോൺമെന്റ് എസ്‌ഐ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി. കന്റോൺമെന്റ് എസ്‌ഐ ഗോകുൽ ഗോപനെതിരെയുള്ള ശബ്ദരേഖയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കുന്നത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഉണ്ടായത്. ഇതിനു പിന്നാലെയാണ് എസ്‌ഐ ഗോകുൽ നേതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. വീട്ടിലേക്ക് സമരം ചെയ്താൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കുമെന്നാണ് എസ്‌ഐ ഗോകുൽ പറയുന്നത്. “നിനക്ക് പറ്റുന്നതൊക്കെ ചെയ്യ്,

മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക്” എന്നും ഓഡിയോയിൽ വ്യക്തമാണ്. കൂടാതെ, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം ഉള്ളതുകൊണ്ട് മാത്രമാണ് തൽക്കാലം അറസ്റ്റ് നടപടികൾ നിർത്തിവെച്ചിരിക്കുന്നതെന്നും എസ്‌ഐ പറയുന്നുണ്ട്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version