Kerala
വ്യത്യസ്ത രാഷ്ട്രീയപാർട്ടികളുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ എസ്എഫ്ഐയിലുണ്ട്; നിയുക്ത സെക്രട്ടറി
തിരുവനന്തപുരം: വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ എസ്എഫ്ഐയിലുണ്ടെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്.
എസ്എഫ്ഐ സിപിഐഎമ്മിന്റെ ഭാഗമല്ല. തങ്ങൾ മുന്നോട്ട് വെക്കുന്ന ആശയവും സിപിഐഎം മുന്നോട്ട് വെക്കുന്ന ആശയവും ഒന്നല്ലെന്നും ഇടതുപക്ഷ നിലപാട് ഉയർത്തിപിടിക്കുന്നതിൽ ഐക്യപ്പെടാറുണ്ട് എന്നത് മാത്രമാണ് സാമ്യമെന്നും സഞ്ജീവ് പറഞ്ഞു’.
ഞങ്ങൾ സമരം ഏറ്റെടുക്കുന്നതും പ്രഖ്യാപിക്കുന്നതുമെല്ലാം പ്രഖ്യാപിതമായ ഭരണഘടനയ്ക്കും ഞങ്ങളുടെ രാഷ്ട്രീയ നിലപാടിനും അനുസരിച്ചാണ്. ആ നിലപാട് ഏതുഘട്ടത്തിലും പറഞ്ഞിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.