Kerala
സെക്രട്ടേറിയറ്റ് മാര്‍ച്ച്; ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്‌ഐയെന്ന് പൊലീസ്
തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് പൊലീസ്. തെളിവുകളുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും വ്യക്തമാക്കുന്നു.
സിസിടിവി, പൊലീസ് ക്യാമറാ ദൃശ്യങ്ങള്‍ ഇതിന് തെളിവായുണ്ടെന്നാണ് പൊലീസ് പറയുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വടം മുറിക്കാന്‍ കൊണ്ടുവന്ന ബ്ലേഡുകളാണെന്നാണ് നിഗമനം. ബ്ലേഡ് ഉപയോഗിച്ച് വടം മുറിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അൽഅമീനെ പൊലീസ് പിടികൂടി. കാട്ടാക്കടയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൻ്റോൺമെന്റ് പൊലീസ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.