Kerala
ഖർഗെയെ കണ്ട് ശശി തരൂർ; കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ശശി തരൂർ എം.പി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട തന്റെ നിലപാടും അദ്ദേഹം ഖർഗെയെ ധരിപ്പിച്ചു.
നിരീക്ഷകർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായാണ് തരൂർ എത്തിയത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.