Kerala
ശശി തരൂരിനെതിരെ അസഭ്യവർഷവുമായി കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ്
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ അസഭ്യവര്‍ഷവുമായി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്. ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവ്യര്‍ മൂലക്കുന്നാണ് എംപിയായ തരൂരിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
കോൺഗ്രസ് മടുത്തെങ്കിൽ കളഞ്ഞിട്ട് പോകണമെന്നും വെറുതെ തള്ളി മറിക്കരുതെന്നും അടക്കമാണ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂര്‍ വിശദീകരിക്കാനായുള്ള വിദേശ പര്യടനത്തിനായുള്ള എംപിമാരുടെ സംഘത്തില്‍ ശശി തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നുവെങ്കിലും തൻ്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് തരൂര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.