Kerala

മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കും: ശശി തരൂർ എംപി

Posted on

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നല്ല വിജയം ലഭിക്കുമെന്ന് ശശി തരൂർ എം പി. എണ്ണം പറയാൻ താനാളല്ല. കംഫർട്ടബിൾ ഭൂരിപക്ഷം ഉണ്ടാകും.

കേരളത്തിൽ UDF വിജയിച്ചാൽ അത് നാഷണൽ എഫക്ട് നൽകും. LDF- ബിജെപി ഡീൽ ഉണ്ട്. ബിജെപിക്ക് പിന്തുണയുള്ള ഇടങ്ങളിൽ അവർ ഘടകകക്ഷികളെയാണ് മത്സരിപ്പിച്ചത്. ഇതൊരു ഡീൽ ആണെന്നും ശശി തരൂർ.

UDF മുഖ്യമന്ത്രി സംബന്ധിച്ച നേതാക്കളുടെ അഭിപ്രായങ്ങൾ, അർത്ഥമില്ലാത്ത സംസാരങ്ങൾ. മുഖ്യമന്ത്രിയെ ജയിച്ച എംഎൽഎമാരുടെ അഭിപ്രായത്തിന് ശേഷം ഹൈക്കമാന്റ് തീരുമാനിക്കും. തങ്ങൾ ജയിച്ചാൽ മുഖ്യമന്ത്രി ഉണ്ടാകും.

ആരാണ് എവിടെനിന്നാണ്, ഏതു നഗരത്തിൽ നിന്നാണ് എന്ന് പറയാൻ ഒരു സാധ്യതയുമില്ല. നേതാക്കളുടെ അഭിപ്രായങ്ങൾ അനാവശ്യം. കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂവെന്നും ശശി തരൂർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version