Kerala
സഞ്ജുവിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി; പ്രകടനത്തിൽ അഭിനന്ദനം അറിയിച്ചു
തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഞ്ജുവിന്റെ മികച്ച പ്രകടനത്തിൽ മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.
ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്നലെ ഇന്ത്യൻ ടീമിനെയും സഞ്ജുവിനെയും അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.