Kerala
അതിജീവിതയെ അപമാനിക്കുന്ന പ്രവർത്തി ചെയ്തിട്ടില്ല; മുൻകൂർ ജാമ്യം തേടി സന്ദീപ് വാര്യർ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ.
കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.
പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് കുത്തിപ്പൊക്കിയതാണെന്ന് സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു. അതിജീവിതയെ അപമാനിക്കുന്ന പ്രവർത്തി ചെയ്തിട്ടില്ലെന്നും സന്ദീപ് വാര്യർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
കേസിൽ സന്ദീപ് വാര്യരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.