India
സല്മാന് ഖാനെ പാകിസ്താന് തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയോ?
ന്യൂഡല്‍ഹി: ബോളിവുഡ് നടന് സല്മാന് ഖാനെ പാകിസ്താന് ഭീകരവാദിയായി പ്രഖ്യാപിച്ചുവെന്നും ഭീകര പട്ടികയില്‍ ഉള്പ്പെടുത്തിയെന്നുമുളള റിപ്പോര്‍ട്ടുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം ? ഈ റിപ്പോര്‍ട്ടുകളില്‍ എത്രത്തോളം സത്യമുണ്ട്?
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിരവധി പോസ്റ്റുകളില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ഉള്‍പ്പെടുത്തുന്ന പാകിസ്താന്റെ തീവ്രവാദ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ സല്മാന് ഖാന്റെ പേര് ഉള്‍പ്പെടുത്തിയതായാണ് പറയുന്നത്.
റിയാദില്‍ നടന്ന ഒരു പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെ ബലൂചിസ്താനെയും പാകിസ്താനെയും രണ്ടായി സല്മാന് ഖാന് പറഞ്ഞതാണ് വിവാദമായത്.
2025 ഒക്ടോബര്‍ 16-നാണ് സമൂഹമാധ്യമങ്ങളില്‍ പാകിസ്താന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം എന്ന പേരില്‍ ഇത്തരമൊരുപട്ടിക പ്രത്യക്ഷപ്പെട്ടത്