Kerala

സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്

Posted on

കൊച്ചി: പതിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യത്തിന്റെ തമ്പുരാന്‍ സലിം കുമാര്‍ ഇനി ചിരിയോര്‍മ. തനതായ അഭിനയശൈലിയിലൂടെ ദേശീയ പുരസ്‌കാരത്തിന്റെ നെറുകയില്‍ വരെ മലയാളത്തിന്റെ പെരുമ അടയാളപ്പെടുത്തിയാണ് സലിം കുമാര്‍ വിടവാങ്ങുന്നത്.

രാവിലെ എട്ട് മണിക്ക് സലിം കുമാറിന്റെ മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് പറവൂര്‍ ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. ഒരുമണിവരെ പൊതുദര്‍ശനം. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ ഭൗതികദേഹം സംസ്‌കരിക്കും.

ഇന്നലെയാണ് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ സലിം കുമാർ വിടപറഞ്ഞത്. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version