Kerala

അങ്കമാലിയില്‍ സാജു പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

Posted on

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ അങ്കമാലി നിയോജക മണ്ഡലം ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളില്‍ നിന്ന് സിപിഐഎം ഏറ്റെടുക്കും.

മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ സാജുപോളിനെ മത്സരിപ്പിക്കാനാണ് സിപിഐഎം നീക്കം.

പെരുമ്പാവൂരില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ സാജു പോളിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്.

2001,2006,2011 തെരഞ്ഞെടുപ്പുകളിലാണ് സാജുപോള്‍ പെരുമ്പാവൂരില്‍ വിജയിച്ചത്. 2016ല്‍ പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version