Kerala

ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തി: സജി ചെറിയാന്‍

Posted on

കെ സുധാകരനെ പുകഴ്ത്തിയും ജി സുധാകരനെ വിമര്‍ശിച്ചും മന്ത്രി സജി ചെറിയാന്‍. കെ സുധാകരന് സീറ്റ് കിട്ടാതിരുന്നിട്ട് പോലും അദ്ദേഹം പാര്‍ട്ടിയെ ചതിച്ചില്ല എന്നാല്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തുകയാണ് ജി സുധാകരന്‍ ചെയ്തതെന്നാണ് സജി ചെറിയാന്റെ വിമര്‍ശനം.

കെ സുധാകരന്റെ രാഷ്ട്രീയ ധാര്‍മികത ജി സുധാകരന് ഇല്ലെന്നാണ് വിമര്‍ശനം. ആലപ്പുഴ ചേര്‍ത്തലയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം.

ജി സുധാകരനെ വളര്‍ത്തിയതും സ്ഥാനമാനങ്ങള്‍ നല്‍കിയതും എല്ലാവരുടേയും മെക്കിട്ട് കയറാനുള്ള അധികാരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയത് സിപിഐഎം എന്ന പാര്‍ട്ടിയാണെന്ന് പ്രസംഗത്തില്‍ സജി ചെറിയാന്‍ ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version