Kerala
ശബരിമലയിലെത്തുന്ന ഭക്തരോട് സഹാനുഭൂതിയോടെയും മാന്യമായും പോലീസ് ഇടപെടണമെന്ന് മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചു
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്തരോട് സഹാനുഭൂതിയോടെയും മാന്യമായും ഇടപെടണമെന്ന് മന്ത്രി നിർദേശിച്ചു. റോഡ് അപകടങ്ങൾ ഉണ്ടായാൽ അതീവ ഗൗരവത്തോടെ കാണണമെന്നും നിർദേശമുണ്ട്. ദർശനത്തിനായി എത്തുന്ന ഭക്തരെ ഒരു കാരണവശാലും തടയരുതെന്നും അധികമായി എത്തുന്ന ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനം ഒരുക്കണമെന്നും ആഭ്യന്തരമന്ത്രി നിർദേശിച്ചു.നഗരങ്ങൾ കാണുക.
പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കണമെന്നും നിർദേശമുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് വഴി പ്രതിദിനം 70,000 ഭക്തർക്ക് ദർശനത്തിനായി ബുക്ക് ചെയ്യാൻ സാധിക്കും. അഡ്വാൻസ് ബുക്കിംഗ് സംവിധാനത്തിന് വ്യാപക പ്രചാരണം നൽകണമെന്നും മറ്റു ഭാഷകളിലുൾപ്പെടെ പ്രചാരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
ശബരിമലയിലെ സുരക്ഷാ സംവിധാനവും ശക്തമാക്കും. 40 ദിവസത്തിനുള്ളിൽ സിസിടിവി സംവിധാനം പൂർത്തിയാക്കും. പതിനെട്ടാംപടി ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കോട്ടൺ ഗ്ലൗസുകൾ നൽകണമെന്നും നിർദേശിച്ചു. കഴിഞ്ഞ മാസം 29-ന് ചേർന്ന യോഗത്തിലാണ് പൊലീസിന് ഉൾപ്പെടെ വിവിധ നിർദേശങ്ങൾ നൽകിയത്.
ശബരിമല മണ്ഡലകാലം നവംബർ 17നാണ് ആരംഭിക്കുന്നത്. മരാമത്ത് പണികൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ഈ മാസം 30നകം പൂർത്തിയാക്കുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ ശബരിമല സന്നിധാനത്തെ മുറികളുടെ ബുക്കിംഗും പൂർണമായും ഓൺലൈനിലേക്ക് മാറ്റുകയാണ്. തുലാമാസ പൂജ മുതൽ പ്രതിദിനം 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 400 ആയി ഉയർത്തിയത്.