Kerala
ശബരിമല സ്വര്‍ണക്കൊള്ള: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ എസ്പി എസ് ശശിധരന്‍ കോടതിയിലെത്തി.
2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
ഇത്തവണ അടച്ചിട്ട കോടതി മുറിയിലല്ല നടപടികള്‍ എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്.
മുരാരി ബാബുവിന്റെ അറസ്റ്റിനും എന്‍ വാസുവിന്റെ ചോദ്യം ചെയ്യലിനും ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിക്കുമ്പോള്‍ അത് ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാകും.