Kerala
അയ്യപ്പന്റെ മുതല്‍ കട്ടവരാരും രക്ഷപ്പെട്ടിട്ടില്ല: ചെന്നിത്തല
പത്തനംതിട്ട: അയ്യപ്പന്റെ മുതല്‍ കട്ടവരാരും രക്ഷപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
അയ്യപ്പഭക്തരോടും കേരളത്തിനോടും ചെയ്ത ചതിയാണ് സ്വര്‍ണപ്പാളി മോഷണത്തോടെ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദേവസ്വം ബോര്‍ഡ് തുടങ്ങിയത്.എന്നാല്‍ ഈ സര്‍ക്കാര്‍ വന്നതോടെ ദേവസ്വം ബോര്‍ഡിന്റെ വിശ്വാസ്യത തകര്‍ന്നെന്നും അതിനാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മന്ത്രി എന്നിവര്‍ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോറ്റിവളര്‍ത്തിയത് ഭരണത്തില്‍ ഉള്ളവരാണെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ശബരിമലയില്‍ നടന്ന ക്രമക്കേടുകള്‍ അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു