Kerala
ശബരിമല വിമാനത്താവളത്തിന്റെ വിശദമായ പദ്ധതിരേഖ കേന്ദ്രസർക്കാരിന് സമർപ്പിച്ചു
കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ വിശദപദ്ധതിരേഖ (ഡിപിആർ) കേന്ദ്രസർക്കാരിന് സമർപ്പിച്ചു. 7047 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഡിപിആർ പറയുന്നു.
ഡിപിആർ തയ്യാറാക്കിയ കണ്‍സല്‍ട്ടിങ് ഏജൻസിയായ ‘സ്റ്റുപ്’ ഈ മാസം ആദ്യമാണ് കെഎസ്‌ഐഡിസിക്ക് ഇത് കൈമാറിയത്.
നേരത്തേ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതിനാല്‍ വിശദപദ്ധതിരേഖയ്ക്കും അംഗീകാരത്തിന് തടസ്സമുണ്ടാകില്ലെന്നാണ് കരുതുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി അടുത്തിടെ പദ്ധതിക്ക് ലഭിച്ചിരുന്നു. വർഷം ഏഴുലക്ഷം യാത്രികരെ പ്രതീക്ഷിക്കുന്ന വിമാനത്താവളം ശബരിമല തീർഥാടകർക്കും പ്രവാസികള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് പദ്ധതിരേഖ പറയുന്നു.