Kerala

സന്നിധാനത്തേക്ക് വൻ ഭക്തജന പ്രവാഹം

Posted on

ശബരിമല: മണ്ഡല പൂജക്ക് വെറും ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സന്നിധാനത്തേക്ക് വൻ ഭക്തജന പ്രവാഹം ആണ് ഒഴുകി എത്തുന്നത്. ഇത്തവണ മണ്ഡലകാല ചരിത്രം തിരുത്തിക്കൊണ്ട് ഇന്നലെ മാത്രം ദർശനം നടത്തിയത് 96,007 തീർഥാടകർ ആണ്. ഇന്നും തിരക്ക് അതുപോലെ തുടരുകയാണ്.

സ്പോട് ബുക്കിങ് വഴി മാത്രം ദർശനം നടത്തിയത് 22,121. ഇത്രയും തീർഥാടകർ എത്തിയിട്ടും കഴിഞ്ഞ വർഷത്തെ പോലെ തീർഥാടകരെ വഴിയിൽ തടയുകയോ മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തില്ല. 18ന് രാത്രി മലകയറി എത്തിയവരിൽ ദർശനം കിട്ടാതെ പതിനെട്ടാംപടി കയറിയ 5000 പേർ ഇന്നലെ പുലർച്ചെ വടക്കേ നടയിലൂടെ ദർശനം നടത്തി.

ഇത്രയേറെ തിരക്ക് ഉണ്ടായിട്ടും പതിനെട്ടാംപടി കയറാൻ പരമാവധി 5 മണിക്കൂർ വരെ മാത്രമേ കാത്തുനിൽക്കേണ്ടി വന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version