Kerala

ശബരിമല വിമാനത്താവള പദ്ധതി; ചെറുവള്ളി എസ്റ്റേറ്റ് കേസില്‍ സര്‍ക്കാരിന് തിരിച്ചടി

Posted on

കോട്ടയം: ശബരിമല വിമാനത്താവളം പദ്ധതിക്കായി എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പാലാ കോടതി തള്ളി .

അവകാശം ഉന്നയിച്ച 2,263 ഏക്കര്‍ ഭൂമി അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റേതാണെന്നാണ് പാലാ സബ് കോടതിയുടെ കണ്ടെത്തല്‍. വിമാനത്താവളത്തിനായി എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version