Kerala
ശബരിമല യുവതീ പ്രവേശനം: NSS വാദത്തിന് എതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതിയിലെ എൻഎസ്എസ് വാദത്തിന് എതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓരോ വിഭാഗത്തിന്റെയും ആചാരങ്ങൾ അതാത് വിഭാഗത്തിന് തീരുമാനിക്കാമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ അറിയിച്ചു. ജാതി, വർഗ്ഗം, വംശം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് അംഗീകരിക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ കൂടുതൽ വാദങ്ങൾ അറിയിച്ചു. ഓരോ വിഭാഗത്തിൻ്റെയും ആചാരങ്ങൾ അതാത് വിഭാഗങ്ങൾ തീരുമാനിക്കാം എന്നായിരുന്നു എൻഎസ്എസ് മുന്നോട്ടുവെച്ച ഒരു വാദം എന്നുള്ളത്.
ശബരിമല യുവതി പ്രവേശനത്തിലെ പുനഃപരിശോധനാ ഹർജികളെ പിന്തുണച്ചുള്ള വാദം ഇന്ന് ആരംഭിച്ചപ്പോഴാണ് എൻഎസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ് രംഗത്തെത്തിയത്.