Kerala
സ്വർണക്കൊളളയിൽ യുഡിഎഫിന് ഭയക്കാൻ ഒന്നുമില്ല; കൊടിക്കുന്നിൽ സുരേഷ്
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊളളയില്‍ യുഡിഎഫിന് ഭയക്കാനൊന്നുമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സ്വര്‍ണക്കൊളള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുളള അടൂര്‍ പ്രകാശിന്റെ ചിത്രം പുറത്തുവന്നതില്‍ കൃത്യമായ അന്വേഷണം നടക്കട്ടെയെന്നും യുഡിഎഫിന് അതില്‍ അങ്കലാപ്പില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്താണ് സ്വര്‍ണക്കൊളള നടന്നതെന്നും കോണ്‍ഗ്രസിനെ വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയപ്രേരിതമായാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയെയും കൊടിക്കുന്നില്‍ സുരേഷ് എം പി വിമര്‍ശിച്ചു. ഓം ബിര്‍ല ബിജെപിയുടെ വക്താവാണ് എന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്. ഏകപക്ഷീയമായാണ് സ്പീക്കര്‍ പെരുമാറുന്നതെന്നും പ്രതിപക്ഷ നേതാക്കളെ കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയം തയ്യാറാണെന്നും സ്പീക്കറുടെ നിലപാട് എന്താണെന്ന് അറിഞ്ഞതിന് ശേഷം പ്രമേയം അവതരിപ്പിക്കുന്നത് തീരുമാനിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.