Kerala

ശബരിമല സന്നിധാനത്തെ കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേട്; കേസ് പൂർണമായും അവസാനിപ്പിച്ച് ഹൈക്കോടതി

Posted on

കൊച്ചി: ശബരിമല സന്നിധാനത്തെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നുവെന്ന കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലൻസ് നൽകിയ രിത്വതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി അന്വേഷണം അവസാനിപ്പിച്ചത്. കേസിൽ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടിൽ കേസെടുക്കാൻ തെളിവുകൾ ഇല്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് കേസിൽ തുടർനടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

കൊടിമരം പുനർനിർമ്മിക്കാനായി 412 ഗ്രാം സ്വർണമാണ് അകെ സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഈ സ്വർണം മുഴുവനും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിക്കുകയും ചെയ്തു. സംഭാവന നൽകിയ 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായിട്ടില്ല. ഇക്കാര്യം വിജിലൻസ് ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി എന്നിവരുൾപ്പെടെ 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭവാന നൽകിയത്. എ.എസ് പി കുറുപ്പാണ് സംഭാവനയായി ലഭിച്ച സ്വർണം സ്വീകരിച്ചത്.

സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് ആണ് വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഇത് പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version