Kerala
തന്ത്രി കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലെ സെല്ലിലാണ് അഡ്മിറ്റ് ചെയ്തത്.
ഇന്ന്ആ ൻജിയോഗ്രാം ചെയ്യും. നേരത്തെ ജയിലിൽ വെച്ച് തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ആൻജിയോഗ്രാമിന് നിർദേശിച്ചത്. നാളെ ആൻജിയോഗ്രാം ചെയ്ത് വൈകിട്ട് വരെ നിരീക്ഷണത്തിൽ ഇരുത്തിയ ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റും.