Kerala

ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ

Posted on

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ. സാമൂഹികാഘാത പഠനം പൂർത്തിയായതായി അറിയിച്ചു. വിദഗ്ധരുടെ അഭിപ്രായങ്ങളും ലഭിച്ചു.

ഭൂമി ഏറ്റെടുക്കാനുള്ള II (1) വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 45 ദിവസത്തിനുള്ളിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്കെടുപ്പും വില നിർണ്ണയവും പൂർത്തിയാകും.

വിമാനത്താവളത്തിനായി 165 ഏക്കർ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. 300 ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കണമെന്നായിരുന്നു സർക്കാർ വിജ്ഞാപനമെങ്കിലും അതിർത്തിനിർണയം പൂർത്തിയായപ്പോൾ 165 ഏക്കറായി.

ഏറ്റെടുക്കുന്ന വീടുകളുടെ എണ്ണവും നൂറിൽ താഴെയായി. മണിമല വില്ലേജിൽ 23 ഏക്കർ സ്വകാര്യഭൂമിയും എരുമേലി തെക്ക് വില്ലേജിൽപെട്ട 142 ഏക്കർ സ്ഥലവുമാണു വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version