Kerala
മകരവിളക്ക് തീർഥാടനകാലത്ത് ആകെ 50,000 ടിൻ അരവണമാത്രമേ സൗജന്യമായി നൽകൂ എന്ന് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു
കൊച്ചി: ശബരിമലയിൽ ‘ഫ്രീ ഇഷ്യു’ വിഭാഗത്തിൽ സൗജന്യമായി നൽകുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ആകെ 50,000 ടിൻ അരവണമാത്രമേ സൗജന്യമായി നൽകൂ. ഒക്ടോബർ 27-ന് ബോർഡെടുത്ത ഈ തീരുമാനം സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയെ അറിയിച്ചു.
സൗജന്യ അരവണ കൈപ്പറ്റുന്നവരുടെ പേരും മറ്റുവിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇതിന് എക്സിക്യുട്ടീവ് ഓഫീസർക്ക് നിർദേശംനൽകി. ഓരോ വിതരണത്തിനും രേഖയും കണക്കും ഉറപ്പാക്കാനാണിത്. സൗജന്യ വിതരണത്തിന്റെ ഉത്തരവാദിത്വവും എക്സിക്യുട്ടീവ് ഓഫീസർക്കാണ്.
അദ്ദേഹം നൽകുന്ന അപേക്ഷയോ സ്ലിപ്പോ ഹാജരാക്കാതെ ആർക്കും സൗജന്യ അരവണ നൽകില്ല.