Kerala
ഇടതു നിരീക്ഷകന്‍ ബി എന്‍ ഹസ്‌കറും സിപിഐ നേതാവ് എ മുസ്തഫയും ആര്‍എസ്പിയില്‍ ചേർന്നു
എല്‍ഡിഎഫ് നേതാക്കള്‍കൂടി യുഡിഎഫിലേയ്ക്ക്. ഇടത് നിരീക്ഷകനായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്ന സിപിഎമ്മിലെ ബി എന്‍ ഹസ്‌കര്‍, ജില്ലയിലെ മുതിര്‍ന്ന സിപിഐ നേതാവ് എ മുസ്തഫ എന്നിവരാണ് ആര്‍എസ്പിയില്‍ ചേര്‍ന്നത്. ചവറയില്‍ നടന്ന ബേബി ജോണ്‍ അനുസ്മരണ സമ്മേളനത്തില്‍ ഇരുവരും പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യുഡിഎഫ് പ്രവേശം.
മുഖ്യമന്ത്രി പിണറായി വിജയനെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് സിപിഎമ്മില്‍ നിന്നും ബി എന്‍ ഹസ്‌കറിന് വിലക്കുണ്ടായിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറില്‍ കയറ്റിയതിനെയാണ് ചാനല്‍ ചര്‍ച്ചയില്‍ ഹസ്‌കര്‍ വിമര്‍ശിച്ചത്. എസ്എന്‍കോളജിലെ പഠന കാലത്ത് എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഹസ്‌കര്‍.