Kerala
അങ്കമാലി MLA റോജി എം. ജോൺ വിവാഹിതനാകുന്നു
കോൺഗ്രസ് യുവ നേതാവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു.
വധു കാലടി മാണിക്യമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് ലിസി ദമ്പതികളിലെ മകൾ ലിപ്സി. ഈ മാസം 29 ന് അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ചാണ് വിവാഹം നടക്കുന്നത്.
നാളെ മാണിക്യമംഗലം പള്ളിയിലാണ് മനസമ്മതം. ഇന്റീരിയർ ഡിസൈനറാണ് ലിപ്സി. അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി. ജോണിൻറെയും എൽസമ്മയുടെയും മകനാണ് റോജി എം. ജോൺ.
എം.എ, എം.ഫിൽ ബിരുദധാരിയായ റോജി 2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗമാണ്.