Kerala
രാജഭരണത്തെ ഓര്‍മിപ്പിക്കുന്ന പെരുമാറ്റ; കസ്റ്റഡി മർദ്ദനത്തിൽ മുഖ്യമന്ത്രിയുടെ പഴയ പ്രസംഗവുമായി റോജി എം ജോൺ
തിരുവനന്തപുരം: പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം നിയമസഭയില്‍ ഓര്‍മിപ്പിച്ച് റോജി എം ജോണ്‍ എംഎല്‍എ.
അന്ന് പൊലീസ് മര്‍ദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പൊലീസ് ആണ് ഇപ്പോള്‍ സുജിത്തിനെ മര്‍ദ്ദിച്ചതെന്ന് റോജി വ്യക്തമാക്കി.
രാജഭരണ കാലത്തെ ഓര്‍മിപ്പിക്കുന്ന പെരുമാറ്റമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്ന് വന്നതെന്നും ജനാധിപത്യപരമായി ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം നടന്നതെന്നും റോജി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടും അടികിട്ടി. നേതാവ് ചമയേണ്ട എന്ന് പറഞ്ഞായിരുന്നു അടിച്ചത്. 45 ലധികം തവണയാണ് പൊലീസ് സുജിത്തിനെ മര്‍ദ്ദിച്ചത്. കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. സിസിടിവി ദൃശ്യം നേരത്തെ പൊലീസ് മേലധികാരികള്‍ കണ്ടു. പൊലീസ് ഗുണ്ടാ സംഘമായി. നിരന്തര നിയമ പോരാട്ടം നടത്തിയില്ലെങ്കില്‍ പുറം ലോകം അറിയുമായിരുന്നോ’, റോജി ചോദിച്ചു.