Kerala
കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി റോബിന്‍ രാധാകൃഷ്ണന്‍?
കൊല്ലം: ബിഗ് ബോസ് മലയാളം താരം റോബിന്‍ രാധാകൃഷ്ണന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നാണ് വിവരം. തൃശൂര്‍ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം താരപരിവേഷമുള്ള ആളുകളെ രംഗത്തിറക്കി നിയമസഭ പിടിക്കാനാണ് ബിജെപി നീക്കം. അതിനിടെയാണ് കൊല്ലത്ത് നിന്നും റോബിന്‍ രാധാകൃഷ്ണന്റെ പേര് ഉയരുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാപ്പം നില്‍ക്കുന്ന ചിത്രവും മത്സരിച്ചേക്കുമെന്ന സൂചന നല്‍കുന്ന വാര്‍ത്തയും റോബിന്‍ തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജില്‍ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഇതോടെ അഭ്യൂഹം ശക്തിപ്പെട്ടു. റോബിനെ പിന്തുണച്ച് ‘ആര്‍എസ്എസ് തിരുവനന്തപുരം’ എന്ന പേജും രംഗത്തുവന്നു. രാജീവ് ചന്ദ്രശേഖറിനോപ്പമുള്ള റോബിന്‍ രാധാകൃഷ്ണന്റെ ചിത്രം പങ്കുവെച്ച് പൂര്‍ണ പിന്തുണയെന്ന് ആര്‍എസ്എസ് അനുകൂല പേജ് കമന്റ് ചെയ്തു. ഇതും റോബിന്‍ തന്റെ പേജില്‍ പങ്കൂവെച്ചിട്ടുണ്ട്.