Kottayam

രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരം സ്വാതന്ത്ര സമരത്തെ ഓർമ്മപെടുത്തുന്നത് പാലമുൻസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ

Posted on

പാലാ : ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ്‌കുമാറിനെ പുറത്തക്കണമെന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരം സ്വാതന്ത്ര സമരത്തെ ഓർമ്മപ്പെടുത്തുന്നതാണന്ന് പാല നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ പ്രസ്താവിച്ചു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ലോക രാഷ്ട്രങ്ങൾക്കു മുൻപിൽ കരിവാരി തേക്കുന്നതാണ് മുഖ്യ തെരത്തെടുപ്പു കമ്മീഷണറുടെ വോട്ടു കൊള്ള നടപടിയെന്ന് ചെയർപേഴ്സൺ മായ രാഹുൽ പറഞ്ഞു.

ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മറ്റി രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിലേയ്ക്ക് പാല നീയോജക മണ്ഡലത്തിലെ ഒപ്പുശേഖരണ പരിപാടി പാലായിൽ ഉത്‌ഘാടനം ചെയ്തു പ്രാസംഗിക്കുകയായിരുന്നു മായാ രാഹുൽ ആർ.ജെ.ഡി ജില്ലാ പ്രസിഡൻ്റ് സണ്ണി തോമസ് സമര പരിപാടി വിശദീകരിച്ചു. നി: മണ്ഡലം പ്രസിഡൻ്റ് അഡ്യ ജോണി ഈഴാറാകം അദ്ധ്യക്ഷത വഹിച്ചു ആർ.ജെ.ഡി. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റിയംഗം പീറ്റർ പന്തലാനി കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനും മുൻസിപ്പൽ ചെയർമാനുമായ കുര്യാക്കോസ് പടവൻ.

കൗൺസലറും മുൻ മുൻസിപ്പൽ ചെയർമാനുമായ ഷാജു വി. തുരുത്തൻ മുൻ ജില്ലാ പഞ്ചായത്തു മെമ്പർമാരായ രാജേഷ് വാളിച്ചാക്കൽ ജോസുകുട്ടി പൂവേലി ഔസേപ്പച്ചൻ തകടിയേൽ ബന്നി മൈലാടൂർ ബാബു കെ ജോർജ്ജ് അഡ്വ ജോസഫ്‌സലിം ജോസ് ആലയ്ക്കൽ ജോയി കളരിക്കൽ പി. എ എബ്രാഹം ലക്ഷമി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു പാല നിയോജക മണ്ഡലത്തിൽ നിന്നും പതിനായിരം ഒപ്പുശേഖരിക്കും ഇതിനായി വരുന്ന ഒരാഴ്ചക്കാലം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഒപ്പുശേഖരണ കൗണ്ടറുകൾ സ്ഥാപിച്ചും ഭവന സന്ദർശനം നടത്തിലും ഒപ്പുകൾ സമാഹരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version