Kerala
യുവനേതാവിനെതിരായ വെളിപ്പെടുത്തൽ; ഒരു പാർട്ടിയും കൂടെയില്ല, ഒറ്റയ്ക്ക് നിന്ന് ധൈര്യത്തോടെ സംസാരിക്കുകയാണ്: സൈബർ ആക്രമണമുണ്ടെന്ന് റിനി ആൻ ജോർജ്
കൊച്ചി: യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ തനിക്കുനേരെ രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായെന്ന് മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ്.
വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും അതില്‍ തനിക്ക് ഭയമില്ലെന്നും റിനി പറഞ്ഞു. ആ വ്യക്തിയുടെ ഭാഗത്തുനിന്നാണ് സൈബര്‍ ആക്രമണം ഉണ്ടാകുന്നതെന്നും അത് അയാളെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുകയേ ഉളളുവെന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങളോടാണ് റിനി ആന്‍ ജോര്‍ജ് പ്രതികരിച്ചത്.
വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. എനിക്ക് ഭയമില്ല. സൈബര്‍ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് വന്നത്. അത് കാര്യമാക്കുന്നില്ല. സൈബര്‍ ആക്രമണം ഈ വ്യക്തിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത്. അത് അയാളെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുകയേ ഉളളു.
കാരണം എന്റെ ഭാഗത്താണ് ശരിയെങ്കില്‍ കാലം അത് തെളിയിക്കും. കൂടുതല്‍ പ്രതിരോധത്തിലേക്ക് പോവുകയേയുളളു ആ വ്യക്തി. സൈബര്‍ ആക്രമണം കൊണ്ട് ഞാന്‍ പിന്മാറും എന്ന ചിന്ത വേണ്ട’- റിനി ആന്‍ ജോര്‍ജ് പറഞ്ഞു.